ബസുകളുടെ സമയക്രമം പുനഃക്രമീകരിക്കും: ഋഷിരാജ് സിംഗ്

single-img
6 September 2013

Rishiമത്സരയോട്ടം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി എല്ലാ സ്വകാര്യബസുകളുടെയും സമയം പുനഃക്രമീകരിക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗ്. മോട്ടോര്‍ വാഹനവകുപ്പ് സംഘടിപ്പിച്ച അദാലത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത മാസം 31നകം ബസുകള്‍ക്കു പുതിയസമയം തീരുമാനിക്കും. ഇതിന്റെ നടപടികള്‍ അവസാനഘട്ടത്തിലാണ്. ബസുകളുടെ അമിതവേഗം കര്‍ശനമായി നിയന്ത്രിക്കും. അമിതവേഗം കണെ്ടത്തിയാല്‍ ആദ്യം പിഴ ഈടാക്കും. വീണ്ടും പിടികൂടിയാല്‍ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കും. സ്പീഡ് ഗവര്‍ണര്‍ ഘടിപ്പിക്കാത്ത ഹെവി വാഹനങ്ങള്‍ക്കെതിരേ നടപടിയുണ്ടാകും. ഗതാഗത നിയമലംഘനം ശ്രദ്ധയില്‍പ്പെടുന്ന പൊതുജനങ്ങള്‍ക്ക് അക്കാര്യം മോട്ടോര്‍ വാഹനവകുപ്പ് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്താം. നടപടിയുണ്ടാകുന്നില്ലെങ്കില്‍ തനിക്ക് നേരിട്ട് വിവരം കൈമാറാമെന്നും ഋഷിരാജ് സിംഗ് പറഞ്ഞു.