തമിഴ്‌നാട്ടില്‍ വാഹനാപകടം: അഞ്ചു മലയാളികള്‍ മരിച്ചു

single-img
6 September 2013

Tamil-Nadu-Political-Mapതമിഴ്‌നാട് ഡിണ്ടിഗലില്‍ ഉണ്ടായ വാഹനാപകടത്തില്‍ അഞ്ചു മലയാളികള്‍ മരിച്ചു. കുറവിലങ്ങാട് ഏലക്കാട് സ്വദേശികളായ ജോസഫ് (45), മകള്‍ ജസ്‌നി ജോസഫ് (18), ജോണി, അയല്‍വാസി ജോമി(25), കാര്‍ ഡ്രൈവര്‍ സുനില്‍(30) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ ഡിണ്ഡിഗല്‍ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പുലര്‍ച്ചയോടെയാണ് അപകടം ഉണ്ടായതെന്ന് ഡിണ്ടിഗല്‍ പോലീസ് അറിയിച്ചു. ഇവര്‍ സഞ്ചരിച്ചിരുന്ന ലോഗന്‍ കാര്‍ തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസിന്റെ പുറകില്‍ ഇടിക്കുയായിരുന്നു. ചെമ്പട്ടിക്കും വത്തലകുണ്ടക്കും മധ്യേയാണ് അപകടം. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.