സ്‌നോഡനെ അമേരിക്കയ്ക്കു കൈമാറില്ല: പുടിന്‍

single-img
5 September 2013

vladimir-putin-madറഷ്യ അഭയം നല്കിയ മുന്‍ സിഐഎ ഉദ്യോഗസ്ഥന്‍ എഡ്വേര്‍ഡ് സ്‌നോഡനെ യുഎസിനു വിട്ടുകൊടുക്കില്ലെന്നു പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ വ്യക്തമാക്കി. കുറ്റവാളികളെ കൈമാറുന്നതിന് യുഎസും റഷ്യയും തമ്മില്‍ കരാറില്ലാത്തതിനാലാണു കൈമാറാത്തത്. സ്‌നോഡനെ റഷ്യ പ്രതിരോധിക്കുകയല്ലെന്നു പുടിന്‍ വിശദീകരിച്ചു. അമേരിക്ക ലോകവ്യാപകമായി നടത്തുന്ന ഫോണ്‍-ഇന്റര്‍നെറ്റ് ചോര്‍ത്തലിനെക്കുറിച്ചു പുറംലോകത്തെ അറിയിച്ച സ്‌നോഡന് റഷ്യ ഒടുക്കം താത്കാലിക അഭയം അനുവദിക്കുകയായിരുന്നു. കുറ്റവാളി കൈമാറ്റക്കരാര്‍ ഉണ്ടാക്കാന്‍ അമേരിക്കയെ റഷ്യ പലവട്ടം ക്ഷണിച്ചെങ്കിലും നിരസിക്കുകയായിരുന്നുവെന്ന് പുടിന്‍ പറഞ്ഞു. കരാറില്ലാത്ത സ്ഥിതിക്ക് അഭയം നല്കുക മാത്രമാണു റഷ്യയ്ക്കു മുന്നിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.