മഅ്ദനിക്ക് നീതി ലഭിക്കണമെന്ന് ഉമ്മന്‍ചാണ്ടി

single-img
4 September 2013

evartha.in - madaniബംഗളൂരു സ്ഫോടന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍ നാസിര്‍ മഅ്ദനിക്ക് നീതി ലഭിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മഅ്ദനിയെ തുടര്‍ച്ചയായി തടവില്‍ ഇടുന്നതിനോട് യോജിക്കുന്നില്ല. ഇത്തരം നടപടി മനുഷ്യാവകാശലംഘനമാണ്. ഒരു ഇന്ത്യന്‍ പൗരനുള്ള എല്ലാ അവകാശങ്ങളും ലഭിക്കാന്‍ അദ്ദേഹത്തിന് അര്‍ഹതയുണ്ട്. മഅ്ദനിക്ക് നീതി ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടുണ്ടെന്നും ഇനിയും ശ്രമം തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പിഡിപി നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യം ആവശ്യപ്പെട്ട് പിഡിപി നേതാക്കള്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി.