സരിത രഹസ്യ മൊഴി തയ്യാറാക്കിയത് പോലീസ് കസ്റ്റഡിയില്‍

single-img
3 September 2013

Saritha S Nairസരിത രഹസ്യ മൊഴി തയാറാക്കിയത് പൊലീസിന്‍റെ സാന്നിധ്യത്തില്‍. പെരുമ്പാവൂര്‍ ഡിവൈഎസ്പിയാണ് സരിതയെ പത്തനംതിട്ട ജയിലില്‍ എത്തിച്ചത്. സരിതയ്ക്ക് മൊഴി തയ്യാറാക്കാന്‍ പേപ്പറും പേനയും നല്‍കിയിരുന്നില്ലെന്ന് പത്തനംതിട്ട സബ് ജയില്‍ സൂപ്രണ്ട് വ്യക്തമാക്കുന്നു. സരിത ജയിലിലെത്തുമ്പോള്‍ കൈവശം കുറിപ്പുണ്ടായിരുന്നുവെന്നും വിവരാവകാശ രേഖ പ്രകാരം നല്‍കിയ അപേക്ഷയില്‍ ആണു മറുപടി.അതിനിടെ എറണാകുളം അഡിഷണല്‍ സിജെഎമ്മിന്റെ ഫോണ്‍ രേഖകള്‍ പരിശോധിക്കണമെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് ഹൈക്കോടതി വിജിലന്‍സിനെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു