നോക്കിയയുടെ മൊബൈല്‍ മൈക്രോസോഫ്റ്റിന്റെ കൈയ്യിൽ

single-img
3 September 2013

download (1)നോക്കിയയുടെ മൊബൈല്‍ ഫോണ്‍ ബിസിനസ്സ് മൈക്രോസോഫ്റ്റ് ഏറ്റെടുക്കുന്നു. നോക്കിയയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സ്റ്റീഫന്‍ ഇലോപാണ് നോക്കിയയുടെ മൊബൈല്‍ ഫോണ്‍ ബിസിനസ്സ് മൈക്രോസോഫ്റ്റിനൊപ്പം ചേരുമെന്ന് അറിയിച്ചത്.

.5.4 ബില്യണ്‍ യൂറോയ്ക്ക് നോക്കിയ മൊബൈല്‍ ഫോണ്‍ ബിസിനസ്സ് ഏറ്റെടുക്കാനാണ് മൈക്രോസോഫ്റ്റ് തീരുമാനിച്ചിരിക്കുന്നത്.ഈ തുകയില്‍ 3.79 ബില്യണ്‍ യൂറോ നോക്കിയയുടെ മൊബൈല്‍ യൂണിറ്റിനും 1.65 ബില്യണ്‍ നോക്കിയയുടെ പേറ്റന്റിനുമാണ്.

സാംസംങ്,ആപ്പിള്‍ പോലെയുളള കമ്പനികളില്‍ നിന്നുളള കടുത്ത മത്സരം മൂലം നോക്കിയയുടെ വിപണി ഇടിഞ്ഞതിനെ മൈക്രോസോഫ്റ്റ് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ജീവനക്കാര്‍ക്കും ഓഹരി ഉടമകള്‍ക്കും ഉപഭോക്താക്കള്‍ക്കും ഇരുകമ്പനികള്‍ക്കും ഈ ഏറ്റെടുക്കല്‍ ഏറെ ഗുണകരമാകുമെന്ന് മൈക്രോസോഫ്റ്റ് സിഇഓ സ്റ്റീവ് ബള്‍മര്‍ പറഞ്ഞു.

മൈക്രോസോഫ്റ്റുമായുള്ള ഇടപാട് കമ്പനിയെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറ്റുമെന്നാണ് നോക്കിയയുടെ പ്രതീക്ഷ