Kerala

മലപ്പുറത്ത് എസ് ഡി പി ഐ ഹര്‍ത്താലിനിടെ വ്യാപക അക്രമം

images (1)ജില്ലയില്‍ എസ് ഡി പി ഐ ആഹ്വാനംചെയ്ത ഹര്‍ത്താലിനിടെ വ്യാപക അക്രമം.

അങ്ങാടിപ്പുറത്ത് രണ്ട് കെ എസ് ആര്‍ ടി സി ബസ്സുകള്‍ക്കുനേരെ കല്ലേറുണ്ടായി. ബസ്സുകളുടെ ചില്ലുകള്‍ തകര്‍ന്നു. തിരൂരിലും കരിങ്കലത്താണിയിലും ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടയാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിന് ഇടയാക്കി.

മലപ്പുറം ജില്ല വിഭജിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.ഡി.പി.ഐ. ജില്ലയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെയാണു അക്രമം.കരിങ്കല്ലത്താണിയില്‍ എസ്.ഡി.പി.ഐ.-സി.പി.എം. പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി.രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍ .