ജനപ്രിയന്മാർ കാശ്മീരിൽ ഒന്നിക്കുന്നു

single-img
3 September 2013

spanish-masala-in-madrid-with-main-cast-dileep-and-danielaജനപ്രിയനായകന്‍ ദിലീപും ‘ജനപ്രിയനെ’ന്ന ഹിറ്റ് ചിത്രത്തിലൂടെ എത്തിയ സംവിധായകന്‍ ബോബന്‍ സാമുവലും ഒന്നിക്കുന്നു. ഇവര്‍ ഒന്നിക്കുന്ന പ്രണയ ചിത്രത്തിന് കശ്മീര്‍ ലൊക്കേഷനാവും.ഉത്തരേന്ത്യ യിലെത്തുന്ന ഒരു യുവാവ് അവിടെ ഒരു മുസ്ലിം പെണ്‍കുട്ടിയെ പരിചയപ്പെടുന്നതും അവളുമായി പ്രണയത്തിലാകുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ചിത്രത്തില്‍ തീവ്രവാദവും വിഷയമാകും.സംവിധായകന്റെ കഥയ്ക്ക് വൈ.വി രാജേഷാണ് തിരക്കഥയും സംഭാഷണവും എഴുതുന്നത്.