പ്രതികളെ ഓര്‍മയില്ലെന്ന് വിതുര കേസിലെ പെണ്‍കുട്ടി

single-img
2 September 2013

വിതുര പെണ്‍വാണിഭകേസിലെ പെണ്‍കുട്ടി കോട്ടയത്തെ കോടതിയില്‍ ഹാജരായി. വിചാരണക്കിടെ പെണ്‍കുട്ടി തുടര്‍ച്ചയായി രണ്ട് തവണ കോടതിയില്‍ ഹാജരാകാത്തതില്‍ കോടതി കഴിഞ്ഞ തവണ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

പ്രതികളെ ഓര്‍മയില്ലെന്ന് വിതുര കേസിലെ പെണ്‍കുട്ടി കോട്ടയം പ്രത്യേക കോടതിയില്‍ ബോധിപ്പിച്ചു. കാലപ്പഴക്കംകൊണ്ട് ആരൊക്കെ എവിടെവെച്ച് പീഡിപ്പിച്ചവെന്ന് ഓര്‍മയില്ലെന്നും പെണ്‍കുട്ടി പറഞ്ഞു.

കോടതി നടപടികളില്‍ നിന്നും മാധ്യമങ്ങളെ അകറ്റി നിര്‍ത്തണമെന്ന് കഴിഞ്ഞ ദിവസം പെണ്‍കുട്ടി അപേക്ഷ നല്‍കിയിരുന്നുവെങ്കിലും കോടതി പരിഗണിച്ചില്ല. പകരം രഹസ്യവിചാരണ അനുവദിച്ച കോടതി മാധ്യമങ്ങള്‍ പെണ്‍കുട്ടിയുടെ ചിത്രം പ്രസിദ്ധീകരിക്കുന്നതും സ്വകാര്യത ലംഘിക്കുന്നതും വിലക്കിയിരുന്നു