ഒടുവില്‍ തിരുവഞ്ചൂര്‍ പറയുന്നു; ജൂഡീഷ്യല്‍ അന്വേഷണം സംബന്ധിച്ച് പിണറായിയോട് സംസാരിച്ചു • ഇ വാർത്ത | evartha
Latest News

ഒടുവില്‍ തിരുവഞ്ചൂര്‍ പറയുന്നു; ജൂഡീഷ്യല്‍ അന്വേഷണം സംബന്ധിച്ച് പിണറായിയോട് സംസാരിച്ചു

THIRUVANCHOOR RADHAKRISHNANസോളാര്‍ തട്ടിപ്പ് കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനുമായി ടെലിഫോണില്‍ സംസാരിച്ചെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. മുന്‍പ് വിഷയം വിവാദമായപ്പോള്‍ പിണറായിയുമായി സംസാരിച്ചിട്ടില്ലെന്നായിരുന്നു തിരുവഞ്ചൂരിന്റെ വിശദീകരണം. സോളാര്‍ കേസിലെ ജുഡീഷ്യല്‍ അന്വേഷണ പരിധിയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ ഉള്‍പ്പെടുത്തണമെന്ന് പിണറായി ആവശ്യപ്പെട്ടുവെന്നും ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കിയിരുന്നുവെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. എല്‍ഡിഎഫിന്റെ സെക്രട്ടറിയേറ്റ് ഉപരോധ സമരത്തിനിടെ ബേക്കറി ജംഗ്ഷനില്‍ സംഘര്‍ഷമുണ്ടായപ്പോള്‍ പിണറായി നേരിട്ടെത്തി സ്ഥിതി ശാന്തമാക്കിയതിനെ അഭിനന്ദിച്ചാണ് തിരുവഞ്ചൂര്‍ ഫോണില്‍ വിളിച്ചത്. ഈ സമയമാണ് ഇക്കാര്യം ചര്‍ച്ചയായതെന്നും മന്ത്രി പറഞ്ഞു.