മലപ്പുറം അപകടം: ബസിന്റെ പെര്‍മ്മിറ്റ് റദ്ദാക്കുമെന്ന് ഋഷിരാജ് സിംഗ്

single-img
31 August 2013

Rishiമലപ്പുറത്തെ താനൂരില്‍ എട്ട് പേരുടെ മരണത്തിനിടയാക്കിയ സ്വകാര്യ ബസിന്റെ പെര്‍മ്മിറ്റ് റദ്ദാക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗ്. ഡ്രൈവറുടെ ലൈസന്‍സ് റാദ്ദാക്കാന്‍ നടപടി സ്വീകരിക്കും. അപകട സ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വാഹനങ്ങളില്‍ സ്പീഡ് ഗവര്‍ണറുകള്‍ നിര്‍ബന്ധമാക്കും. സ്പീഡ് ഗവര്‍ണര്‍ ഇല്ലാത്ത വാഹനങ്ങളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാനും നടപടി സ്വീകരിക്കും. താനൂരില്‍ അപകടമുണ്ടാക്കിയ ബസിനെതിരെ അമിതവേഗത്തിന് ഒന്നിലധികം കേസുകള്‍ നിലനിന്നിരുന്നുവെന്നും ഋഷിരാജ് സിംഗ് പറഞ്ഞു.