മലപ്പുറം അപകടം: മരിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് ആര്യാടന്‍

single-img
31 August 2013

Aryadan Muhammedതാനൂരില്‍ എട്ടുപേരുടെ മരണത്തിനിടയാക്കിയ ബസ് അപകടത്തില്‍ മരിച്ചവരുടെ ഖബറടക്കത്തിനും മറ്റുമായി വരുന്ന ചെലവ് അടിയന്തരമായി അനുവദിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി ഗതാഗത മന്ത്രി ആര്യാടന്‍ മുഹമ്മദ്. അടുത്തയാഴ്ച ചേരുന്ന ക്യാബിനറ്റ് യോഗത്തില്‍ മരിച്ചവരുടെ കുടുംബത്തിനുള്ള നഷ്ടപരിഹാരം സംബന്ധിച്ച് തീരുമാനിക്കുമെന്നും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിയ മന്ത്രി പറഞ്ഞു.