ഐസ്‌ക്രീം കേസ്: വി.എസിന്റെ ഹര്‍ജി തള്ളി; റൗഫിന്റെ ഇടപെടല്‍ ആശങ്കാജനകമെന്ന് കോടതി • ഇ വാർത്ത | evartha
Latest News

ഐസ്‌ക്രീം കേസ്: വി.എസിന്റെ ഹര്‍ജി തള്ളി; റൗഫിന്റെ ഇടപെടല്‍ ആശങ്കാജനകമെന്ന് കോടതി

v.s achuthanandanഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍ അധ്യക്ഷയായുള്ള ബെഞ്ചാണ് ഹര്‍ജി തള്ളിയത്. കേസില്‍ കോഴിക്കോട് മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുകയാണ്. ഈയവസരത്തില്‍ ഇടപെടാന്‍ കഴിയില്ല. ഹര്‍ജിക്കാരന് വേണമെങ്കില്‍ മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഐസ്‌ക്രീം പാര്‍ലര്‍ കേസ് അട്ടിമറിക്കാന്‍ താന്‍ ഇടപെട്ടുവെന്ന വ്യവസായി കെ.എ.റൗഫിന്റെ വെളിപ്പെടുത്തല്‍ സത്യമാണെങ്കില്‍ ആശങ്കാജനകമാണെന്നും കോടതി നിരീക്ഷിച്ചു. കേസ് അട്ടിമറിക്കാന്‍ പി.കെ.കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി താന്‍ ഇടപെട്ടുവെന്ന റൗഫിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് വി.എസ് ഹൈക്കോടതിയെ സമീപിച്ചത്.