ഗുജറാത്തില്‍ കെട്ടിടം തകര്‍ന്നു 11 മരണം

single-img
29 August 2013

Gujarat-Travel-Mapഗുജറാത്തിലെ വഡോദരയില്‍ കെട്ടിടം തകര്‍ന്ന് ആറുമാസം പ്രായമായ പിഞ്ചു കുഞ്ഞുള്‍പ്പെടെ 11 പേര്‍ മരിച്ചു. നാല്‍പതോളം പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണു പ്രാഥമിക വിവരം. രാവിലെ നാലരയോടെയായിരുന്നു അപകടം. മൂന്നു പേരെ അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്ഷാ പ്രവര്‍ത്തനം തുടരുന്നതായി വഡോദര കളക്ടര്‍ വിനോദ് റാവു അറിയിച്ചു. എട്ടു പേരെ ഇതുവരെ രക്ഷപ്പെടുത്തി. രക്ഷാ പ്രവര്‍ത്തനത്തില്‍ സൈന്യവും പങ്കെടുക്കുന്നുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ മുന്‍ ചീഫ് സെക്രട്ടറി മഞ്ജുള സുബ്രമണ്യത്തിന്റെ നേതൃത്വത്തിലുള്ള സംഘത്തെ നിയോഗിച്ചതായി സംസ്ഥാന സര്‍ക്കാര്‍ വക്താവ് അറിയിച്ചു.