ബേനസീര്‍ വധക്കേസ് : മുഷാറഫിന്റെ വിചാരണ തുടങ്ങി

single-img
28 August 2013

Pervez-Musharraf_2ബേനസീര്‍ വധക്കേസില്‍ കുറ്റം ചുമത്തപ്പെട്ട മുന്‍ പട്ടാള ഭരണാധികാരി പര്‍വേസ് മുഷാറഫിന്റെ വിചാരണ റാവല്‍പ്പിണ്ടിയിലെ ഭീകരവിരുദ്ധ കോടതിയില്‍ ആരംഭിച്ചു. നാലു സാക്ഷികള്‍ക്ക് സമന്‍സയച്ചിരുന്നതില്‍ ഒരാള്‍ ഇന്നലെ ഹാജരായി. ഇയാളില്‍നിന്നു മൊഴിയെടുത്തതായി സ്റ്റേറ്റ് പ്രോസിക്യൂട്ടര്‍ ചൗധരി അസര്‍ അറിയിച്ചു. സുരക്ഷാ പ്രശ്‌നമുള്ളതിനാല്‍ മുഷാറഫിനു കോടതിയില്‍ ഹാജരാവുന്നതില്‍നിന്ന് ഒഴിവു നല്‍കിയിരുന്നു. വിചാരണ എത്രനാള്‍ ദീര്‍ഘിക്കുമെന്നു പറയാനാവില്ലെന്നു പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി. 2007 ഡിസംബറില്‍ തെരഞ്ഞെടുപ്പു റാലിക്കിടെ ഉണ്ടായ ചാവേര്‍ ആക്രമണത്തിലാണു ബേനസീര്‍ കൊല്ലപ്പെട്ടത്. അന്ന് മുഷാറഫായിരുന്നു ഭരണാധികാരി.