അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം

single-img
27 August 2013

attappadi1_1അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. അഗളി നക്കുപതി ഊരിലെ ഈശ്വരന്റെയും പാപ്പായുടെയും ആണ്‍കുഞ്ഞാണ് ജനിച്ച ഉടന്‍ മരിച്ചത്. ശനിയാഴ്ച തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു പ്രസവം. കടുത്ത രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് പതിനഞ്ചാം തീയതി മുതല്‍ ഇവര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. വിളര്‍ച്ചയും പോഷകാഹാരക്കുറവുമാണ് രക്തസമ്മര്‍ദ്ദം ഉയരാന്‍ കാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.