എന്റെ രാജിക്കാര്യം യുഡിഎഫില്‍ എല്ലാവരും അറിഞ്ഞിരുന്നു: ശെല്‍വരാജ്

single-img
26 August 2013

09032012selvaraj1താന്‍ എംഎല്‍എസ്ഥാനം രാജിവയ്ക്കുമെന്നത് യുഡിഎഫിലെ എല്ലാവരും അറിഞ്ഞിരുന്ന കാര്യമായിരുന്നെന്ന് ആര്‍. ശെല്‍വരാജ് എംഎല്‍എ. ഇക്കാര്യത്തില്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജിനു മാത്രമായി യാതൊരു പങ്കുമില്ല. എന്നാല്‍, രാജിക്കാര്യം മുഖ്യമന്ത്രി അറിഞ്ഞതു രാജിവച്ച അന്നു രാവിലെയാണെന്നും അദ്ദേഹം പറഞ്ഞു. ശെല്‍വരാജിന്റെ രാജിയുമായി ബന്ധപ്പെട്ടു ചീഫ് വിപ്പ് പി.സി. ജോര്‍ജ് ഒരു സ്വകാര്യ ചാനലില്‍ അഭിമുഖത്തിനിടെ നടത്തിയ പരാമര്‍ശത്തെ തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
യുഡിഎഫ് സര്‍ക്കാരിന്റെ ഭൂരിപക്ഷം ഉറപ്പിച്ചുനിര്‍ത്താന്‍ വേണ്ടി എല്‍ഡിഎഫ് എംഎല്‍എ ആയിരുന്ന ശെല്‍വരാജിനെ രാജിവയ്പിച്ചു കോണ്‍ഗ്രസിലേക്കു കൊണ്ടുവന്നു എന്നും അതിനു താന്‍ മുന്‍കൈയെടുത്തു എന്നുമായിരുന്നു പി.സി. ജോര്‍ജിന്റെ പരാമര്‍ശം. പി.സി. ജോര്‍ജ് ചാനല്‍ ചര്‍ച്ചകളില്‍ കാര്യങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും തരംപോലെ മാറ്റിപ്പറയുകയാണെന്നും ,താന്‍ വന്നതും പോയതും എങ്ങനെയാണെന്നും എന്തിനാണെന്നുമെല്ലാം എല്ലാവര്‍ക്കും അറിയാമെന്നും അതു സംബന്ധിച്ച കാര്യങ്ങള്‍ പണേ്ട പറഞ്ഞതാണെന്നും അതിനാല്‍ ഇനി വിവാദമുണ്ടാക്കേണ്ട കാര്യമില്ലെന്നും ശെല്‍വരാജ് പറഞ്ഞു.