തെലുങ്കാന: 12 എംപിമാരെ സസ്‌പെന്‍ഡ് ചെയ്തു

single-img
24 August 2013

telanganaതെലുങ്കാന സംസ്ഥാനം രൂപീകരിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിനെതിരേ പാര്‍ലമെന്റില്‍ പ്രതിഷേധം തുടര്‍ന്ന ആന്ധ്രപ്രദേശില്‍നിന്നുള്ള 12 എംപിമാരെ ലോക്‌സഭാ സ്പീക്കര്‍ സസ്‌പെന്‍ഡ് ചെയ്തു. ലോക്‌സഭയുടെ ചട്ടം 374 (എ) പ്രകാരം അഞ്ചു ദിവസത്തേക്കാണു സസ്‌പെന്‍ഷന്‍. കോണ്‍ഗ്രസില്‍നിന്ന് എട്ടും തെലുങ്കുദേശം പാര്‍ട്ടിയില്‍നിന്നു നാലും എംപിമാരെയാണു പുറത്താക്കിയത്. സമ്മേളനത്തിന്റെ ആദ്യദിവസം മുതല്‍ നടപടികള്‍ തടസപ്പെടുത്തുന്ന എംപിമാരെ പുറത്താക്കണമെന്ന സര്‍ക്കാരിന്റെ പ്രമേയം പിന്‍വലിച്ചതിനു പിന്നാലെയാണ് അംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്തതായി സ്പീക്കര്‍ മീരാ കുമാര്‍ അറിയിച്ചത്. ആന്ധ്രപ്രദേശിനെ കീറിമുറിക്കരുതെന്നാവശ്യപ്പെട്ട് ബഹളമുണ്ടാക്കുന്ന അംഗങ്ങളെ ഈ സമ്മേളനം തീരുന്നതുവരെ സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി കമല്‍നാഥ് വ്യാഴാഴ്ച പ്രമേയം അവതരിപ്പിച്ചിരുന്നു. ഇതിനെ ബിജെപി അടക്കമുള്ള പാര്‍ട്ടികള്‍ ശക്തമായി എതിര്‍ത്തു.