മലപ്പുറത്ത് മുഖ്യമന്ത്രിയെ തടയാന്‍ നീക്കം; സ്ഥലത്ത് സംഘര്‍ഷാവസ്ഥ

single-img
23 August 2013

oommen-chandy_53മലപ്പുറത്ത് മുഖ്യമന്ത്രിയെ തടയാനുള്ള സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ നീക്കം സംഘര്‍ഷാവസ്ഥയിലേക്ക്. താനൂരില്‍ ഗവണ്‍മെന്റ് കോളജിന്റെ ഉദ്ഘാടനത്തിനെത്തുന്ന മുഖ്യമന്ത്രിയെ തടയാനാണ് സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സംഘടിച്ചത്. രാവിലെ ഇവരുടെ പ്രകടനം പോലീസ് തടഞ്ഞു. തുടര്‍ന്ന് പോലീസ് തടഞ്ഞ ഭാഗത്ത് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ച് പ്രതിഷേധം നടത്തി. അതിനു മുന്‍പ് മുഖ്യമന്ത്രിക്ക് സംരക്ഷണം നല്‍കാനെത്തിയ കോണ്‍ഗ്രസ്, ലീഗ് പ്രവര്‍ത്തകരും മുഖ്യമന്ത്രിയെ തടയാനെത്തിയവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുകയും കാര്യങ്ങള്‍ സംഘര്‍ഷത്തിന്റെ വക്കിലെത്തുകയും ചെയ്തിരുന്നു. പോലീസെത്തി ഇരുകൂട്ടരെയും വിരട്ടിയോടിച്ചാണ് സ്ഥിതി ശാന്തമാക്കിയത്. മുഖ്യമന്ത്രിയെ തടയുമെന്ന് ഇടത് സംഘടനകള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി വരാത്തതിനാല്‍ രണ്ടു തവണ ഗവണ്‍മെന്റ് കോളജ് ഉദ്ഘാടനം മാറ്റിവെയ്ക്കുകയും ചെയ്തിരുന്നു.