മുഗാബെ സത്യപ്രതിജ്ഞ ചെയ്തു

single-img
23 August 2013

Mugabeമുപ്പത്തിമൂന്നു വര്‍ഷമായി സിംബാബ്‌വെയില്‍ അധികാരം കൈയാളുന്ന റോബര്‍ട്ട് മുഗാബെ ഇന്നലെ അഞ്ചാംവട്ടവും പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു. ജൂലൈ 31ലെ വോട്ടെടുപ്പില്‍ ക്രമക്കേടു നടന്നതായി പ്രധാനമന്ത്രി സാവന്‍ഗിരൈയുടെ എംഡിസി പാര്‍ട്ടി ആരോപണമുന്നയിച്ചിരുന്നു. എന്നാല്‍ മുഗാബെയുടെ സാനു-പിഎഫ് പാര്‍ട്ടി ആരോപണം നിഷേധിച്ചു. കഴിഞ്ഞ മൂന്നു പ്രാവശ്യവും മുഗാബെയ്ക്ക് എതിരേ മത്സരിച്ച സാവന്‍ഗിരൈ ഇന്നലെ ഹരാരെയിലെ ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരിച്ചു.