അതിര്‍ത്തിയില്‍ വീണ്ടും പാക്കിസ്ഥാന്റെ ആക്രമണം

single-img
23 August 2013

bbc-india-pak-border-near-jammuഇന്ത്യന്‍ അതിര്‍ത്തിയിലേക്കു പാക്കിസ്ഥാന്‍ സൈന്യം വീണ്ടും പ്രകോപനമില്ലാതെ വെടിയുതിര്‍ത്തു. വ്യാഴാഴ്ച രണ്ടുതവണയും ഇന്നലെ ഒരുതവണയുമാണ് പാക്കിസ്ഥാന്റെ ഭാഗത്തുനിന്നും ആക്രമണമുണ്ടായത്. പൂഞ്ച് മേഖലയിലെ കെര്‍നി ഒന്ന്, കെര്‍നി രണ്ട് എന്നിവിടങ്ങളിലെ ഇന്ത്യന്‍ അതിര്‍ത്തിയിലായിരുന്നു ഇന്നലെ പാക്കിസ്ഥാന്‍ സൈന്യം കരാര്‍ ലംഘിച്ചു വെടിയുതിര്‍ത്തത്. വ്യാഴാഴ്ചയ്ക്കുശേഷം അതിര്‍ത്തിക്കപ്പുറത്തുനിന്നുള്ള മൂന്നാമത്തെ ആക്രമണമായിരുന്നു ഇത്. ഇതേത്തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചു. 9.30 മുതല്‍ രാത്രി 11.30 വരെ വെടിവയ്പു നീണ്ടതായി പ്രതിരോധവക്താവ് കേണല്‍ ആര്‍.കെ. പാല്‍ട അറിയിച്ചു. ആക്രമണത്തില്‍ ആളപായമില്ല. നിയന്ത്രണരേഖയിലെ ഹാമിര്‍പുര്‍ മേഖലയിലായിരുന്നു ആദ്യപ്രകോപനം.