ശ്രീശാന്ത് അടുത്തമാസം ഒമ്പതിനു ഹാജരാകണമെന്നു പട്യാല കോടതി

single-img
22 August 2013

sreesanthഐപിഎല്‍ ഒത്തുകളി കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മലയാളി താരം എസ്. ശ്രീശാന്ത് അടുത്തമാസം ഒന്‍പതിനു നേരിട്ടു ഹാജരാകണമെന്ന് ഡല്‍ഹിയിലെ പട്യാല കോടതി. സമന്‍സ് ലഭിക്കാഞ്ഞതിനാല്‍ കേസ് പരിഗണിച്ച ഇന്നലെ ശ്രീശാന്ത് ഹാജരായിരുന്നില്ല. ഇതേ തുടര്‍ന്നാണു കോടതി അടുത്ത മാസം ഹാജരാകാന്‍ നിര്‍ദേശിച്ചത്. ശ്രീശാന്തിനും ബാക്കിയുള്ളവര്‍ക്കും പുതിയ സമന്‍സ് അയയ്ക്കാനും കോടതി നിര്‍ദ്ദേശിച്ചു. സാങ്കേതിക തടസങ്ങള്‍ മൂലമാണു പ്രതികള്‍ക്കു സമയന്‍സ് എത്തിക്കാന്‍ കഴിഞ്ഞില്ലെന്നു പോലീസ് കോടതിയെ അറിയിച്ചു. സാകേത് കോടതിയാണ് കേസ് നേരത്തെ പരിഗണിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം കേസ് പട്യാല കോടതിയിലേക്ക് മാറ്റുകയായിരുന്നു.