പാക് മദ്രസയ്‌ക്കെതിരേ യുഎസ് ഉപരോധം

single-img
22 August 2013

map_of_pakistanഅല്‍ക്വയ്ദ, താലിബാന്‍, ലഷ്‌കര്‍ ഇ തൊയ്ബ ഭീകരഗ്രൂപ്പുകളുടെ പരിശീലന കേന്ദ്രമെന്ന് ആരോപിക്കപ്പെടുന്ന പാക് മതപഠനകേന്ദ്രത്തിന്(മദ്രസ)എതിരേ യുഎസ് സര്‍ക്കാര്‍ ഉപരോധം പ്രഖ്യാപിച്ചു. യുഎസ് ഒരു മതപഠന കേന്ദ്രത്തെ ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതും ഉപരോധം പ്രഖ്യാപിക്കുന്നതും ആദ്യമാണ്. വടക്കുപടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ പെഷവാറില്‍ സ്ഥിതിചെയ്യുന്ന ഗഞ്ച് മദ്രസയെ ഭീകര സംഘടനകള്‍ പരിശീലനത്തിനും റിക്രൂട്ട്‌മെന്റിനും ഉപയോഗപ്പെടുത്തുന്നതായി യുഎസ് ആരോപിച്ചു. ബോംബ് നിര്‍മാണത്തിനും ചാവേര്‍ ആക്രമണത്തിനും ഇവിടെ വിദ്യാര്‍ഥികള്‍ക്കു പരിശീലനം നല്കുന്നു.