വിക്കിലീക്‌സ്: മാനിംഗിനു 35 വര്‍ഷം തടവ്

single-img
22 August 2013

Bradley Manningവിക്കിലീക്‌സിനു പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുത്ത കേസില്‍ യുഎസ് സൈനികന്‍ ബ്രാഡ്‌ലി മാനിംഗിനു സൈനികകോടതി 25വര്‍ഷത്തെ തടവുശിക്ഷ വിധിച്ചു. ശിക്ഷാകാലാവധിയുടെ മൂന്നിലൊന്നു പൂര്‍ത്തിയായാലേ പരോള്‍ കിട്ടൂ. ശമ്പളം ഉള്‍പ്പെടെയുള്ള എല്ലാ ആനുകൂല്യങ്ങളും റദ്ദാക്കി അദ്ദേഹത്തെ സൈനികസേവനത്തില്‍നിന്നു പുറത്താക്കാനും ജഡ്ജി ഡെനിസ് ലിന്‍ഡിന്റെ ഉത്തരവില്‍ നിര്‍ദേശിച്ചു. ഇറാക്ക്, അഫ്ഗാന്‍ യുദ്ധങ്ങള്‍ സംബന്ധിച്ച രഹസ്യരേഖകള്‍ പുറത്തുവിട്ട് വിക്കിലീക്‌സ് അമേരിക്കയ്ക്ക് തലവേദന സൃഷ്ടിച്ചിരുന്നു. വിക്കിലീക്‌സ് സ്ഥാപകന്‍ അസാന്‍ജെയ്ക്ക് 750,000 പേജുവരുന്ന രേഖകള്‍ മാനിംഗ് ചോര്‍ത്തി നല്‍കിയെന്നാണ് കേസ്.