ഇന്ത്യ എയ്ക്ക് ഇന്നിംഗ്‌സ് ജയം

single-img
21 August 2013

Chetheswar Poojaraദക്ഷിണാഫ്രിക്ക എ ടീമിനെതിരായ അനൗദ്യോഗിക ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യയുടെ എ ടീമിന് ഉജ്വല വിജയം. ഇന്നിംഗ്‌സിനും 13 റണ്‍സിനുമാണ് ഇന്ത്യ വിജയിച്ചത്. സ്‌കോര്‍: ഇന്ത്യ എ- ഒന്നാം ഇന്നിംഗ്‌സില്‍ ഒമ്പതിന് 582 ഡിക്ലയേര്‍ഡ്. ദക്ഷിണാഫ്രിക്ക എ- 357, 212. ഒന്നാം ഇന്നിംഗ്‌സില്‍ 225 റണ്‍സിന്റെ കുറവുമായി ഫോളോ ഓണ്‍ ചെയ്യാനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് രണ്ടാം ഇന്നിംഗ്‌സില്‍ 212 റണ്‍സിന് എല്ലാവരെയും നഷ്ടമായി. മൂന്നു വിക്കറ്റ് വീതം നേടിയ ഈശ്വര്‍ പാണ്ഡെയും മുഹമ്മദ് ഷാമിയുമാണ് ദക്ഷിണാഫ്രിക്കയുടെ കഥകഴിച്ചത്. രോഹിത് ശര്‍മ രണ്ടു വിക്കറ്റ് നേടി. സെഞ്ചുറി നേടുകയും ടീമിനെ മുന്നില്‍നിന്നു നയിക്കുകയും ചെയ്ത ചേതേശ്വര്‍ പൂജാരയാണ് മാന്‍ ഓഫ് ദ മാച്ച്.