വാളകം സംഭവം: അധ്യാപകനു നേരെയുണ്ടായത് ആസൂത്രിത ആക്രമണമെന്നു സിബിഐ

single-img
21 August 2013

valakom1വാളകം രാമവിലാസം സ്‌കൂളിലെ അധ്യാപകന്‍ കൃഷ്ണകുമാറിനെ ദുരൂഹസാഹചര്യത്തില്‍ ഗുരുതര പരിക്കുകളോടെ എംസി റോഡില്‍ കണെ്ടത്തിയ സംഭവം ആസൂത്രിത ആക്രമണമായിരുന്നെന്നു കേസന്വേഷിക്കുന്ന സിബിഐ സംഘം നിഗമനത്തിലെത്തിയതായി അറിയുന്നു. കഴിഞ്ഞദിവസം കൃഷ്ണകുമാറിന്റെ വീട്ടിലെത്തി വിശദവിവരം ആരാഞ്ഞ അന്വേഷണസംഘം നടന്നത് ആക്രമണം തന്നെയെന്നു വ്യക്തമാക്കിയതായി അധ്യാപകന്റെ ഭാര്യ കെ.ആര്‍. ഗീത വെളിപ്പെടുത്തി. ആദ്യഘട്ടത്തില്‍ അന്വേഷണം നടത്തിയ ലോക്കല്‍ പോലീസ് അപകടമാണെന്ന നിഗമനത്തിലാണ് എത്തിച്ചേര്‍ന്നിരുന്നത്. അധ്യാപകന്റെ ശരീരത്തില്‍ ഒടിവും ചതവും സംഭവിക്കാതെ ആന്തരികാവയവങ്ങള്‍ക്കുമാത്രം ക്ഷതം സംഭവിച്ചത് ആസൂത്രിത ആക്രമണം മൂലമായിരിക്കുമെന്നാണു സിബിഐയുടെ വിലയിരുത്തല്‍. എന്നാല്‍ വളരെയേറെ പേരെ ചോദ്യം ചെയ്യുകയും ശാസ്ത്രീയ അന്വേഷണരീതി അവലംബിക്കുകയും ചെയ്തിട്ടും കുറ്റകൃത്യത്തിന് പിന്നിലുള്ളവരെ കണെ്ടത്താനുള്ള ഒരു സൂചനയും സിബിഐക്കു ലഭിച്ചിട്ടില്ല. ചിലരെ നുണപരിശോധനയ്ക്കു വിധേയമാക്കാനാണ് ഇപ്പോള്‍ സിബിഐ നീക്കം.