ബുച്ചിബാബു ക്രിക്കറ്റ്; കേരളത്തിനു വിജയം

single-img
17 August 2013

KeralaCricketteam_19315ബുച്ചിബാബു ക്രിക്കറ്റില്‍ ആദ്യമത്സരത്തില്‍ കേരളത്തിനു വിജയം. മഴമൂലം ആദ്യ ദിനം നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് 50 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ കേരളം ബറോഡയെ 11 റണ്‍സിനു പരാജയപ്പെടുത്തി. ടോസ് നേടി ബറോഡ കേരളത്തെ ബാറ്റിംഗിനയക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത കേരളം ആറു വിക്കറ്റ് നഷ്ടത്തില്‍ 235 റണ്‍സ് എടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ബറോഡ 224 റണ്‍സിനു ഓള്‍ ഔട്ടായി. കേരളത്തിനു വേണ്ടി റോബര്‍ട്ട് ഫെര്‍ണാണ്ടസ് സെഞ്ച്വറി നേടി. 120 റണ്‍സ് നേടിയ റോബര്‍ട്ടിന്റെ പ്രകടനമാണ് നിര്‍ണായകമായത്. 77 റണ്‍സിനു അഞ്ചു വിക്കറ്റ് നേടിയ സി. പി. ഷാഹിദും 65 റണ്‍സിനു മൂന്നു വിക്കറ്റ് വീഴ്ത്തിയ പി. പ്രശാന്തുമാണു ബൗളിംഗില്‍ തിളങ്ങിയത്.