സെക്രട്ടറിയേറ്റ് ഉപരോധം: ക്ലിഫ് ഹൗസില്‍ അടിയന്തിര കൂടിക്കാഴ്ച

single-img
13 August 2013

samaram-1376286598_or (1)ഇടതുപക്ഷത്തിന്റെ സെക്രട്ടറിയേറ്റ് ഉപരോധം രണ്ടാം ദിവസത്തിലേക്ക് കടന്നതോടെ സമരം ഒത്തു തീര്‍ക്കാന്‍ സര്‍ക്കാര്‍ തലത്തിലുള്ള അനൗദ്യോഗിക നീക്കങ്ങള്‍ സജീവമായതായി റിപ്പോര്‍ട്ട്. ഉപരോധസമരവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ക്ലിഫ് ഹൗസില്‍ അടയന്തിര കൂടിയാലോചനകള്‍ നടത്തുകയാണ്. ചര്‍ച്ചയിലേക്ക് ഘടകകക്ഷി നേതാക്കളേയും ക്ഷണിച്ചിടുണ്ട്. എന്നാല്‍ അടിയന്തിര സാഹചര്യങ്ങളില്‍ മാത്രം ഘടകകക്ഷി നേതാക്കളെ ചര്‍ച്ചക്കു വിളിക്കുന്ന കീഴ്‌വഴക്കം ശരിയല്ലന്ന് ചര്‍ച്ചയെകുറിച്ച് കേരളാ കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ കെ. ബാലകൃഷ്ണപിള്ള പ്രതികരിച്ചു.