പ്രവര്‍ത്തകരെ തടഞ്ഞു; പാളയത്ത് സംഘര്‍ഷം

single-img
11 August 2013

Uparodhamസെക്രട്ടറിയേറ്റ് ഉപരോധ സമരത്തില്‍ പങ്കെടുക്കാന്‍ എത്തിയ ഇടതുപക്ഷ പ്രവര്‍ത്തകരും പോലീസും തമ്മില്‍ നേരിയ സംഘര്‍ഷം. പാളയം നന്ദാവനം റോഡിലാണ് ഉന്തും തള്ളും നടന്നത്. പ്രവര്‍ത്തകരും പോലീസും സംയമനം പാലിച്ചതിനാല്‍ വന്‍സംഘര്‍ഷം ഒഴിവാകുകയായിരുന്നു. പ്രവര്‍ത്തകരെ പോലീസ് തടഞ്ഞതാണ് സംഘര്‍ഷത്തിനിടയാക്കിയത്. ഇതേതുടര്‍ന്ന് ഇടതുപക്ഷപ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു.