എല്‍ഡിഎഫ് സമരത്തെ നേരിടാന്‍ 20 കമ്പനി കേന്ദ്രസേന എത്തും

single-img
8 August 2013

CRPFസോളാര്‍ പ്രശ്‌നത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടു എല്‍ഡിഎഫ് തിങ്കളാഴ്ച തിരുവനന്തപുരത്ത് ആരംഭിക്കുന്ന അനിശ്ചിതകാല സമരത്തെ നേരിടാന്‍ സര്‍ക്കാര്‍ വന്‍സന്നാഹം ഒരുക്കുന്നു. വിവിധ ജില്ലകളിലെ പോലീസ് സന്നാഹത്തെ തിരുവനന്തപുരത്തേക്ക് എത്തിക്കുന്നതിനോടൊപ്പം തന്നെ സര്‍ക്കാരിന്റെ ആവശ്യപ്രകാരം 20 കമ്പനി കേന്ദ്രസേനയും ജില്ലയില്‍ എത്തും. സമരത്തെ എന്തുവില കൊടുത്തും അടിച്ചമര്‍ത്താനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്. തിരുവനന്തപുരം ജില്ലയില്‍ നിരോധനാജ്ഞ പുറപ്പെടുവിക്കാനുള്ള സാധ്യതയും സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ട്. സമരത്തെ നേരിടുന്നതിനാവശ്യമായ പോലീസ് സന്നാഹത്തെ ഒരുക്കാന്‍ സര്‍ക്കാര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. അതേസമയം, മുഖ്യമന്ത്രി രാജിവെക്കുന്നതുവരെ സെക്രട്ടറിയേറ്റ് ഉപരോധസമരവുമായി മുന്നോട്ട് പോകുമെന്ന് എല്‍ഡിഎഫ് വ്യക്തമാക്കി. സെക്രട്ടറിയേറ്റിലേക്ക് കടക്കാന്‍ ആരേയും അനുവദിക്കില്ല. എന്നാല്‍ തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ എത്തിയ സര്‍ക്കാരിനെ അട്ടിമറിക്കാനില്ലന്നും എല്‍ഡിഎഫ് വ്യക്തമാക്കി. വിമോചന സമരത്തില്‍ നിന്നും തികച്ചും വ്യത്യസ്ത സമരമാണ് ഇടതുമുന്നണി ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു.