മുല്ലപ്പെരിയാര്‍; ജലനിരപ്പ് 135 അടിയായി

single-img
7 August 2013

MULLAPERIYAR DAMശക്തമായ മഴയില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 135 അടിയായി ഉയര്‍ന്നു. ഇതേതുടര്‍ന്ന് പെരിയാറിന്റെ തീരത്ത് കനത്ത ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദ്ദേശിച്ചിട്ടുണ്ട്. 136 ബുധനാഴ്ച രാവിലെ ജലനിരപ്പ് 134.8 അടിയിലെത്തിയിരുന്നു. സെക്കന്‍ഡില്‍ 4500 ഘനയടി വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നുണ്ട്. അണക്കെട്ട് വൃഷ്ടിപ്രദേശത്ത് ചെവ്വാഴ്ച മഴ കുറവായിരുന്നെങ്കിലും നീരൊഴുക്ക് കുറഞ്ഞിട്ടില്ല. വീണ്ടും മഴയ്ക്കുള്ള സാധ്യതയും അധികൃതര്‍ തള്ളിക്കളയുന്നില്ല. ജലനിരപ്പ് 136 അടിയില്‍ എത്തിയാല്‍ പെരിയാര്‍ തീരത്തുള്ളവരെ മാറ്റിപ്പാര്‍പ്പിക്കാനുള്ള നടപടികള്‍ ആരംഭിക്കുമെന്ന് പീരുമേട് തഹസീല്‍ദാര്‍ കെ.എന്‍.ശശിധരന്‍ പറഞ്ഞു.

ഇതിനിടയില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിനോടനുബന്ധിച്ചുള്ള ബേബിഡാം തീര്‍ത്തും അപകട ഭീഷണിയിലെന്ന് റിപ്പോര്‍ട്ട്. ബേബിഡാമിന്റെ പിന്‍ഭാഗത്തുനിന്നു കനത്ത ചോര്‍ച്ചയാണു കാണപ്പെടുന്നത്. മണ്ണിലൂടെയും ജലം ഒഴുകുന്നുണ്ട്. ബേബിഡാമിന്റെ അടിത്തട്ട് ദുര്‍ബലമായാതായാണ് ഇതു സൂചിപ്പിക്കുന്നതെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു.