മുല്ലപ്പെരിയാറിലെ ജലനിരപ്പ് 134 അടി കവിഞ്ഞു

single-img
6 August 2013

BL15_MULLAPERIYAR_864981fമുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 134 അടി കവിഞ്ഞു. 134.1 അടിയാണ് രാവിലത്തെ ജലനിരപ്പ്. തിങ്കളാഴ്ച വൈകിട്ട് 133. 8 അടിയായിരുന്നു ജലനിരപ്പ്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ ഞായറാഴ്ച മുതല്‍ കനത്തമഴ പെയ്യുകയാണ്. ഇതാണ് ജലനിരപ്പ് ക്രമാതീതമായി ഉയരാന്‍ കാരണമായത്. തമിഴ്‌നാട് കൂടുതല്‍ വെള്ളം കൊണ്ടുപോകുന്നുണ്‌ടെങ്കിലും അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തമായതിനാല്‍ ഇത് വേണ്ടത്ര പ്രയോജനം ചെയ്യുന്നില്ല. മുല്ലപ്പെരിയാറില്‍നിന്നു പരമാവധി ജലം എടുക്കണമെന്ന് തമിഴ്‌നാടിനോട് കേരളം അഭ്യര്‍ഥിച്ചിട്ടുണ്ട്. ജലനിരപ്പ് 134 അടിയിലെത്തിയതോടെ തീരപ്രദേശങ്ങളില്‍ ഉള്ളവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിനുള്ള നീക്കം തുടങ്ങി. പെരിയാറിന്റെ തീരപ്രദേശങ്ങളില്‍ ഏഴു കണ്‌ട്രോള്‍ റൂമുകള്‍ നേരത്തെ തന്നെ തുറന്നിരുന്നു.