യുഎസില്‍ സുരക്ഷ ശക്തമാക്കി, എംബസികള്‍ അടച്ചിട്ടു

single-img
5 August 2013

US Soldierഅല്‍ക്വയ്ദ ഭീഷണിയുടെ പശ്ചാത്തലത്തില്‍ വിവിധ രാജ്യങ്ങളിലെ 22 എംബസികള്‍ അടച്ചിട്ടതിനു പിന്നാലെ അമേരിക്കയിലെ വിമാനത്താവളങ്ങള്‍ക്കും റെയില്‍വേ സ്റ്റേഷനുകള്‍ക്കും യുഎസ് സുരക്ഷശക്തമാക്കി. അല്‍ക്വയ്ദയുടെ ആക്രമണ ഭീഷണി ഏറെ ഗൗരവത്തിലാണ് യുഎസ് എടുത്തിരിക്കുന്നത്. പ്രസിഡന്റ് ബറാക് ഒബാമ നേരിട്ടു സ്ഥിതിഗതികള്‍ വിലയിരുത്തുന്നു. ഇതിനിടെ, അന്തര്‍ദേശീയ പോലീസ് സംഘടനയായ ഇന്റര്‍പോളും പ്രത്യേകം മുന്നറിയിപ്പു പുറപ്പെടുവിച്ചിട്ടുണ്ട്. ഭീകരര്‍ ജയിലുകള്‍ ആക്രമിച്ച് തീവ്രവാദികളെ മോചിപ്പിക്കാന്‍ സാധ്യതയുണെ്ടന്ന് മുന്നറിയിപ്പില്‍ പറഞ്ഞു.