ഡീസല്‍വില മൂന്നു രൂപ കൂട്ടും

single-img
4 August 2013

Nv Jaleel - Petrolഡീസല്‍ വില വര്‍ധിപ്പിക്കണമെന്നും സ്വര്‍ണത്തിനുള്ള കസ്റ്റംസ് ഡ്യൂട്ടി വര്‍ധിപ്പിക്കണമെന്നും കേന്ദ്ര ആസൂത്രണ കമ്മീഷന്റെ ശിപാര്‍ശ. ഡീസല്‍ വില ലിറ്ററിനു മൂന്നു രൂപ വരെയും സ്വര്‍ണത്തിന്റെ കസ്റ്റംസ് തീരുവ എട്ടു ശതമാനവും വര്‍ധിപ്പിക്കണമെന്നാണു ഡോ. മൊണേ്ടക്‌സിംഗ് അലുവാലിയ ഉപാധ്യക്ഷനായ ആസൂത്രണ കമ്മീഷന്‍ സര്‍ക്കാരിനോടു ശിപാര്‍ശ ചെയ്തിരിക്കുന്നത്. സബ്‌സിഡികള്‍ നല്‍കുന്നതു മൂലമുള്ള നഷ്ടം നികത്തുന്നതിനു മാസം 50 പൈസ വരെ വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനു പുറമേയാണു ഡീസല്‍ വി ലവര്‍ധനയ്ക്കുള്ള ശിപാര്‍ശ. രൂപയുടെ മൂല്യം ഇടിഞ്ഞുനില്‍ക്കുന്നതും വളര്‍ച്ചാനിരക്ക് കുറയുന്നതും കണക്കിലെടുത്താണ് നടപടിയെന്നാണ് ആസൂത്രണ കമ്മീഷന്റെ ഭാഷ്യം.