സ്‌നോഡന്‍ പ്രശ്‌നം: പുടിനുമായുള്ള ഉച്ചകോടി ഒബാമ റദ്ദാക്കിയേക്കും

single-img
3 August 2013

snowdenമുന്‍ സിഐഎ ഉദ്യോഗസ്ഥന്‍ എഡ്വേര്‍ഡ് സ്‌നോഡന് റഷ്യ ഒരു വര്‍ഷത്തേക്ക് അഭയം നല്‍കിയ നടപടി ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ഉലയ്ക്കുന്നു. സെപ്റ്റംബറില്‍ പ്രസിഡന്റ് പുടിനുമായി റഷ്യയില്‍ നടത്താനിരിക്കുന്ന ഉച്ചകോടി പ്രസിഡന്റ് ഒബാമ റദ്ദാക്കിയേക്കുമെന്നു വൈറ്റ്ഹൗസ് സൂചിപ്പിച്ചു. ഈ സാഹചര്യത്തില്‍ ഉച്ചകോടികൊണ്ട് എന്താണു പ്രയോജനമെന്ന് വൈറ്റ്ഹൗസ് വക്താവ് ജേ കാര്‍ണി ചോദിച്ചു. ഉച്ചകോടിയെത്തുടര്‍ന്ന് സെന്റ്പീറ്റേഴ്‌സ് ബര്‍ഗില്‍ ചേരുന്ന ജി-20 സമ്മേളനത്തിന്റെ വേദി മാറ്റണമെന്നും അമേരിക്കയില്‍ ആവശ്യമുയരുന്നുണ്ട്. യുഎസിനെ മനപ്പൂര്‍വം കരിവാരിത്തേക്കാനാണ് സ്‌നോഡന് അഭയം നല്‍കിയതെന്നും ഇതിനു പകരംവീട്ടണമെന്നും റിപ്പബ്‌ളിക്കന്‍ സെനറ്റര്‍മാരായ ജോണ്‍ മക്‌കെയിനും ലിന്‍ഡ്‌സെ ഗ്രഹാമും പറഞ്ഞു.