വീരേന്ദ്രകുമാറിനു പാര്‍ട്ടിയിലേക്കു സ്വാഗതമെന്നു ജനതാദള്‍-യു

single-img
2 August 2013

Veerendrakumarസോഷ്യലിസ്റ്റ് ജനത സംസ്ഥാന പ്രസിഡന്റ് എം.പി. വീരേന്ദ്രകുമാറിനെ ജനതാദള്‍ യുണൈറ്റഡിലേക്കു സ്വാഗതം ചെയ്യുന്നതായി ജെഡിയു സംസ്ഥാന പ്രസിഡന്റ് എ.എസ്. രാധാകൃഷ്ണന്‍. ജെഡിയു ദേശീയ പ്രസിഡന്റ് ശരത് യാദവുമായി ഇതു സംബന്ധിച്ചു ചര്‍ച്ച നടത്തി. ഏഴിനു കേരളത്തില്‍ ഇതു സംബന്ധിച്ചു തുടര്‍ചര്‍ച്ചകളുണ്ടാവും. അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇതു നിര്‍ണായകമാകുമെന്നും എ.എസ്. രാധാകൃഷ്ണന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. പൊതുസ്വത്തു സ്വകാര്യ വ്യക്തികള്‍ക്കു കൈമാറുന്ന ഭരണപക്ഷ നിലപാടുകള്‍ക്കെതിരെ ശക്തമായ സമരത്തിനു രൂപം നല്കുമെന്നും അദ്ദേഹം പറഞ്ഞു.