കൊല്ലം ഡിസിസി ഓഫീസില്‍ സംഘര്‍ഷം: മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തു

single-img
2 August 2013

Kollamയൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ യോഗം ചേരാന്‍ എത്തിയപ്പോള്‍ ഡിസിസി പ്രസിഡന്റ് ഓഫീസ് പൂട്ടിയത് സംഘര്‍ഷത്തിനിടയായി. യോഗം നടക്കാതെ വന്നതിനെ തുടര്‍ന്ന് ഡിസിസി ഓഫീസിലുണ്ടായ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ മര്‍ദ്ദനം. യൂത്ത് കോണ്‍ഗ്രസ് കൊല്ലം പാര്‍ലമെന്റ് മണ്ഡലം ജനറല്‍ ബോഡിയോഗത്തില്‍ പങ്കെടുക്കാന്‍ പ്രവര്‍ത്തകരെത്തിയപ്പോഴാണ് ഡസിസി പ്രസിഡന്റ് പ്രതാപവര്‍മതമ്പാന്‍ ഓഫീസ് പൂട്ടി സ്ഥലം വിട്ടത്. യോഗം നടത്താനാവാതെ യൂത്ത് കോണ്‍ഗ്രസുകാര്‍ പൊതുവഴിയിലായി. സംഭവം അറിഞ്ഞെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയാണ് ചില എ ഗ്രൂപ്പുകാര്‍ കയ്യേറ്റത്തിന് മുതര്‍ന്നത്. റിപ്പോര്‍ട്ടര്‍ ചാനല്‍ ക്യാമറമാന്‍ ഷിജു ചവറയ്ക്ക് മര്‍ദ്ദനമേറ്റു. യൂത്ത് കോണ്‍ഗ്രസ് കുണ്ടറ മണ്ഡലം പ്രസിഡന്റ് രാഹുലിന്റെ നേതൃത്വത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരേ അസഭ്യവര്‍ഷവും നടത്തി. മീഡിയായ്ക്ക് ഇവിടെന്ത് കാര്യമെന്നു പറഞ്ഞാണ് ചില യൂത്ത് കോണ്‍ഗ്രസുകാര്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരേ പാഞ്ഞടുത്തത്. ഇതിനിടയിലാണ് ഷിജുവിന് മര്‍ദ്ദനമേറ്റത്. പ്രതാപവര്‍മ തമ്പാനെതിരെ യൂത്ത് കോണ്‍ഗ്രസുകാര്‍ പ്രസ്താവനയിറക്കിയതില്‍ പ്രതീഷേധിച്ചാണ് ഓഫീസ് പൂട്ടി സ്ഥലം വിട്ടതെന്ന് ആരോപണം ഉയര്‍ന്നു.മുന്‍കൂര്‍ അനുമതി വാങ്ങിയില്ലെന്ന് പറഞ്ഞാണ് ഓഫീസ് പൂട്ടിയത്.