വെളളാപ്പള്ളിക്കെതിരേ അവഹേളനം: പ്രതിഷേധവുമായി യോഗം കൗണ്‍സില്‍ • ഇ വാർത്ത | evartha
Kerala

വെളളാപ്പള്ളിക്കെതിരേ അവഹേളനം: പ്രതിഷേധവുമായി യോഗം കൗണ്‍സില്‍

vellappallyസോളാര്‍ കേസിലെ അഭിഭാഷകന്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞ കാര്യം ദുര്‍വ്യാഖ്യാനം ചെയ്തു യോഗത്തെയും ജനറല്‍ സെക്രട്ടറിയേയും സമൂഹമധ്യത്തില്‍ അവഹേളിക്കുന്ന പ്രവണതകളില്‍ എസ്എന്‍ഡിപി യോഗം കൗണ്‍സില്‍ പ്രതിഷേധിച്ചു. ചേര്‍ത്തല എസ്എന്‍ കോളേജില്‍ ഇന്നലെ ചേര്‍ന്ന യോഗം കൗണ്‍സിലാണ് ഇതു സംബന്ധിച്ച പ്രമേയം പാസാക്കിയത്. സരിതയുടെ അഭിഭാഷകന്‍ യോഗം ജനറല്‍ സെക്രട്ടറിയോട് സംസാരിച്ചതിനനുസരിച്ചുള്ള വിവരം മാധ്യമങ്ങളുമായുള്ള സംസാരമധ്യേ സൂചിപ്പിക്കുക മാത്രമാണ് ഉണ്ടായത്. പച്ചയായ സത്യങ്ങള്‍ വിളിച്ചുപറയുമ്പോള്‍ അതില്‍ സമനില തെറ്റി അപരാധികളെ സംരക്ഷിക്കുകയും നിരപരാധികളെ ക്രൂശിക്കുകയും ചെയ്യുന്നത് ആര്‍ക്കും ഭൂഷണമല്ല. ഇതിന്റെ പേരില്‍ ചില രാഷ്ട്രീയ പാര്‍ട്ടികളും യുവജന സംഘനകളും നടത്തുന്ന സമരാഭാസങ്ങള്‍ കൊണ്ട് എസ്എന്‍ഡിപി യോഗത്തേയും നേതൃത്വത്തെയും തകര്‍ക്കാമെന്ന് ആരും കരുതേണ്ട. ഇത്തരം പ്രവര്‍ത്തനങ്ങളെ ശക്തമായി അപലിപ്പിക്കുകയും അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നതായും പ്രമേയത്തില്‍ പറയുന്നു.