ഹൈക്കമാന്‍ഡ് തീരുമാനമെടുക്കുമെന്ന് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും

single-img
31 July 2013

ramesh-c&Oommen-Cമന്ത്രിസഭാ പുനസംഘടന സംബന്ധിച്ച തീരുമാനം ഹൈക്കമാന്‍ഡിന് വിട്ടതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയും പറഞ്ഞു. രാവിലെ കാബിനറ്റ് തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കവേയാണ് മുഖ്യമന്ത്രി തീരുമാനം ഹൈക്കമാന്‍ഡിന് വിട്ടതായി വ്യക്തമാക്കിയത്. ഹൈക്കമാന്‍ഡ് ചര്‍ച്ച തുടങ്ങിയിട്ടുണ്‌ടെന്നും അവര്‍ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇപ്പോഴത്തെ പ്രതിസന്ധി എന്താണെന്ന ചോദ്യത്തിന് ഇപ്പോള്‍ ഒരു പ്രതിസന്ധിയും ഇല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. സോളാര്‍ വിഷയവുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കാന്‍ മുഖ്യമന്ത്രി തയാറായില്ല. രാവിലെ ഡല്‍ഹിയില്‍ കേന്ദ്ര പ്രതിരോധമന്ത്രി എ.കെ ആന്റണിയുമായി ചര്‍ച്ച നടത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരെ കണ്ട രമേശ് ചെന്നിത്തലയും തീരുമാനം ഹൈക്കമാന്‍ഡിന് വിട്ടതായി വ്യക്തമാക്കി.