ലിബിയയില്‍ ആയിരം തടവുകാര്‍ ജയില്‍ചാടി

single-img
29 July 2013

map_of_libyaലിബിയയിലെ ബംഗാസിക്കു സമീപമുള്ള ജയിലില്‍നിന്നു ശനിയാഴ്ച ആയിരം തടവുകാര്‍ രക്ഷപ്പെട്ടതായി സുരക്ഷാ ഭടന്മാര്‍ അറിയിച്ചു. ഇവരില്‍ നൂറോളം പേരെ പിടികൂടിയിട്ടുണ്ട്. ബാക്കിയുള്ളവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. അല്‍ക്വീഫിയ ജയിലില്‍ കലാപം ഉണ്ടായെന്നും അതേസമയം തന്നെ പുറത്തുനിന്ന് ആക്രമണം ഉണ്ടായെന്നും സുരക്ഷാവൃത്തങ്ങള്‍ പറഞ്ഞു. തങ്ങളുടെ താമസസ്ഥലത്തിനടുത്ത് ജയില്‍ പ്രവര്‍ത്തിക്കുന്നതില്‍ പ്രതിഷേധമുള്ള തദ്ദേശവാസികളില്‍ ചിലരാണ് ജയില്‍ചാട്ടം ആസൂത്രണം ചെയ്തതെന്ന് സുരക്ഷാ ഓഫീസറായ മുഹമ്മദ് ഹെജാസി വ്യക്തമാക്കി.