സോളാര്‍ തട്ടിപ്പിലൂടെ 46 ലക്ഷം രൂപ ശാലു കൈപ്പറ്റിയതായി സര്‍ക്കാര്‍

single-img
25 July 2013

shalu-menon-110സോളാര്‍ തട്ടിപ്പുകേസില്‍ 46 ലക്ഷം രൂപ ശാലു മേനോന്‍ നേരിട്ടു കൈപ്പറ്റിയിട്ടുണെ്ടന്നും കേസ് ഡയറിയില്‍ ഇതു സംബന്ധിച്ച വിവരങ്ങളുണെ്ടന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. സോളാര്‍ തട്ടിപ്പു സംബന്ധിച്ച കേസ് ഡയറിയും സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച രേഖകളും പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ടി. അസഫ് അലി കോടതിയില്‍ സമര്‍പ്പിച്ചു. തിരുവനന്തപുരം സ്വദേശി റാസിഖ് അലിയില്‍നിന്നു സോളാര്‍ പ്ലാന്റിന്റെ പേരില്‍ പണം തട്ടിയ കേസില്‍ ജാമ്യം തേടി ശാലു മേനോന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണു സര്‍ക്കാര്‍ ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. ഇരുഭാഗത്തെയും വാദം പൂര്‍ത്തിയായതിനെത്തുടര്‍ന്ന് ജസ്റ്റീസ് എസ്.എസ്. സതീശ്ചന്ദ്രന്‍ ജാമ്യാപേക്ഷ വിധി പറയാന്‍ മാറ്റി.