കര്‍ണാടകയില്‍ ബസ് മറിഞ്ഞ് ഏഴു മരണം

single-img
24 July 2013

karnataka-map evarthaകര്‍ണാടകയിലെ ബേലൂര്‍ ടൗണിനു സമീപം സംസ്ഥാന റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ ബസ് തടാകത്തിലേക്കു മറിഞ്ഞ് ഏഴു പേര്‍ മരിച്ചു. നിരവധി പേര്‍ക്കു പരിക്കേറ്റു. ഇന്നലെ രാവിലെയായിരുന്നു അപകടം. ഏഴു മൃതദേഹങ്ങള്‍ കണെ്ടടുത്തതായി ജില്ലാ പോലീസ് സൂപ്രണ്ട് അറിയിച്ചു. അറുപതിലധികം ആളുകള്‍ സഞ്ചരിച്ചിരുന്ന ബസില്‍ ഭൂരിഭാഗവും കോളജ് വിദ്യാര്‍ഥികളായിരുന്നുവെന്നും പോലീസ് പറഞ്ഞു. ബസ് നിയന്ത്രണം വിട്ടു തടാകത്തിലേക്കു മറിയുകയായിരുന്നുവെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഫയര്‍ഫോഴ്‌സും പോലീസും നാട്ടുകാരും ചേര്‍ന്നാണു രക്ഷാപ്രവര്‍ത്തനം നടത്തിയത്.