പുതിയ കിരീടാവകാശി; ബ്രിട്ടനില്‍ ആഘോഷം

single-img
24 July 2013

Duke and Duchess of Cambridge with their new baby boyബ്രിട്ടന്റെ മൂന്നാം കിരീടാവകാശിയായി വില്യം രാജകുമാരനും ഭാര്യ കാതറിനും ആണ്‍കുഞ്ഞ് പിറന്നതറിഞ്ഞു ബ്രിട്ടനില്‍ വന്‍ ആഘോഷം. സെന്‍ട്രല്‍ ലണ്ടനിലെ പഡിംഗ്ടണില്‍ സ്ഥിതിചെയ്യുന്ന സെന്റ് മേരീസ് ആശുപത്രിയില്‍ പ്രാദേശികസമയം കഴിഞ്ഞദിവസം ഉച്ചയ്ക്കുശേഷം 4.24-നായിരുന്നു ജനനം. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ബക്കിങാം പാലസില്‍നിന്ന് അറിയിച്ചു. ജനനവിവരം ആദ്യം അറിയിച്ചത് എലിസബത്ത് രാജ്ഞിയെയാണ്. അപ്പൂപ്പനായതില്‍ ഏറെ അഭിമാനവും സന്തോഷവും തോന്നുന്നതായി വില്യമിന്റെ പിതാവ് ചാള്‍സ് രാജകുമാരന്‍ പ്രതികരിച്ചു. കുഞ്ഞു ജനിച്ചതില്‍ ലോകമെമ്പാടുംനിന്നു വില്യമിനും കാതറിനും അനുമോദന സന്ദേശം ലഭിച്ചു. പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍, യുഎസ് പ്രസിഡന്റ് ബറാക് ഒബാമ, ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി കെവിന്‍ റഡ് തുടങ്ങിയവരും അഭിനന്ദനം അറിയിച്ചു.