സരിതയുടെ മൊഴിയില്‍ കേന്ദ്ര-സംസ്ഥാന മന്ത്രിമാരുടെ പേരുകളെന്ന് വി.എസ്

single-img
23 July 2013

vs-achuthanandan_7സോളാര്‍ തട്ടിപ്പുകേസില്‍ സരിത എസ്. നായര്‍ നല്‍കിയ മൊഴിയില്‍ കേരളത്തിലെ മന്ത്രിമാരുടെയും കേന്ദ്രമന്ത്രിമാരുടെയും പേരുകള്‍ ഉണ്‌ടെന്ന് വി.എസ് അച്യുതാനന്ദന്‍. ഈ രഹസ്യം പുറത്തുവരാതിരിക്കാന്‍ വേണ്ടി കോടതിയില്‍ ഹാജരാക്കുന്നതില്‍ നിന്നു പോലും സരിതയെ ഒഴിവാക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും വി.എസ് കുറ്റപ്പെടുത്തി. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് എല്‍ഡിഎഫ് നടത്തിയ രാപ്പകല്‍ സമരത്തിന്റെ സമാപനഘട്ടത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സരിതയെ ഒരു കേസില്‍ കോടതിയില്‍ ഹാജരാക്കുന്നതില്‍ വീഴ്ച വരുത്തിയതിന് കഴിഞ്ഞ ദിവസം തിരുവനന്തപുരം കോടതി സരിതയെ പാര്‍പ്പിച്ചിട്ടുള്ള പത്തനംതിട്ട ജയില്‍ സൂപ്രണ്ടിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഇക്കാര്യം പരാമര്‍ശിച്ചാണ് വി.എസിന്റെ വിമര്‍ശനം.