സോളാര്‍ വിവാദത്തില്‍ സര്‍ക്കാരിനു പ്രതിസന്ധിയില്ല: മന്ത്രി ഷിബു

single-img
23 July 2013

shibu baby johnസര്‍ക്കാര്‍ നല്ല രീതിയില്‍ മുന്നോട്ടു പോകണമെന്നാഗ്രഹിക്കുന്നവര്‍ പ്രസ്താവനകളില്‍ മിതത്വം പാലിച്ചു പോകുന്നതാണ് ഉചിതമെന്നു മന്ത്രി ഷിബു ബേബി ജോണ്‍. നേതാക്കള്‍ ഓരോരുത്തര്‍ക്കും ഒരോ വിധത്തിലുള്ള പ്രവര്‍ത്തനശൈലിയാണ്. സോളാര്‍ വിവാദവുമായി ബന്ധപ്പെട്ടു സര്‍ക്കാരിനു യാതൊരുവിധ പ്രതിസന്ധിയുമില്ല. വാര്‍ത്തകള്‍ ഇങ്ങനെ പ്രചരിക്കുന്നു, അതിന്റെ പിന്നാലെ കുറെപേര്‍ പോകുന്നുവെന്നല്ലാതെ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്നും മന്ത്രി കൊച്ചിയില്‍ മാധ്യമങ്ങളോടു പറഞ്ഞു.