വിദേശത്തു നിന്ന് മുത്തൂറ്റ് ഫിനാന്‍സിലൂടെ പണം സ്വീകരിക്കുന്നവര്‍ക്ക് ഭാഗ്യസമ്മാനങ്ങള്‍

single-img
23 July 2013

1372685890_Muthoot_FINവിദേശത്തു നിന്ന് മുത്തൂറ്റ് ഫിനാന്‍സിലൂടെ പണം സ്വീകരിക്കുന്നവരുടെ പേരുകള്‍ നറുക്കെടുത്ത് ഭാഗ്യസമ്മാനങ്ങള്‍ നല്‍കുന്ന പദ്ധതിക്ക് മുത്തൂറ്റ് ഫിനാന്‍സ് തുടക്കംകുറിച്ചു. കേരളത്തിലുള്ളവര്‍ക്കു മാത്രമായി ഈമാസം 15-ന് ആരംഭിച്ച ഈ പ്രമോഷന്‍ മൂന്നൂ മാസം നീണ്ടു നില്‍ക്കും. തലേ ദിവസത്തെ പണം സ്വീകരിച്ചവരുടെ പേരുകള്‍ ദിവസേന വൈകുന്നേരം 5:55നും ആറിനും ഇടയ്ക്ക് നറുക്കെടുത്താണ് വിജയികളെ തെരഞ്ഞെടുക്കുന്നത്. ഈ നറുക്കെടുപ്പ് ലൈവായി കൈരളി വീ ചാനല്‍ സംപ്രേക്ഷണം ചെയ്യും. പണം കൈപ്പറ്റുമ്പോള്‍ ഒരു ഫോറം പൂരിപ്പിച്ചു നല്‍കുന്നതിലൂടെ നറുക്കെടുപ്പില്‍ പങ്കെടുക്കാം. ഒന്നാം സമ്മാനമായി രണ്ട് ഗ്രാം സ്വര്‍ണവും രണ്ടാം സമ്മാനമായി മൂന്ന് ലക്ഷം രൂപയുടെ മുത്തൂറ്റ് ഗോള്‍ഡ് ലൈഫ് ഇന്‍ഷ്വറന്‍സും മൂന്നാം സമ്മാനമായി 1000 രൂപയുടെ മുത്തൂറ്റ് ഷോപ്പിംഗ് കാര്‍ഡും നല്‍കുമെന്ന് മുത്തൂറ്റ് ഫിനാന്‍സ് പത്രക്കുറിപ്പില്‍ അറിയിച്ചു.