അട്ടപ്പാടിയിലെ പോഷകാഹാരക്കുറവ്: പ്രസ്താവനയില്‍ ഉറച്ച് മുഖ്യമന്ത്രി

single-img
22 July 2013

oommen chandyഅട്ടപ്പാടിയില്‍ പോഷകാഹാരക്കുറവ് മൂലം നവജാത ശിശുക്കള്‍ മരിക്കാനിടയായ സംഭവത്തില്‍ തന്റെ പ്രസ്താവനയില്‍ ഉറച്ച് നില്‍ക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അട്ടപ്പാടിയിലെ മരണങ്ങള്‍ അവര്‍ ആഹാരം കഴിക്കാത്തതിനാലാണെന്ന് മുഖ്യമന്ത്രി ഒരു മാഗസിന് നല്‍കിയ അഭിമുഖം വിവാദമായിരുന്നു. അട്ടപ്പാടിയില്‍ പട്ടിണി അനുഭവിക്കുന്നവരെ പരിഹസിക്കുന്നതാണ് മുഖ്യമന്ത്രിയുടെ വാക്കുകളെന്നായിരുന്നു ആക്ഷേപം. എന്നാല്‍ ഈ വാദത്തെ ശക്തമായി വിമര്‍ശിച്ചാണ് മുഖ്യമന്ത്രി തന്റെ വാക്കുകളെ ന്യായീകരിച്ചത്. ഫീല്‍ഡില്‍ പോകുന്ന മുഖ്യമന്ത്രിയാണ് താന്‍. അട്ടപ്പാടിയില്‍ പോയി അവിടുത്തെ ജനങ്ങളുടെ അഭിപ്രായം ഉള്‍ക്കൊണ്ടുള്ള നടപടിയാണ് സ്വീകരിച്ചത്. അട്ടപ്പാടിയിലെ ആളുകള്‍ക്ക് അരി മാത്രംകൊടുത്തിട്ട് കാര്യമില്ലെന്നും റാഗി കൊടുക്കണമെന്നും അഭിപ്രായമുയര്‍ന്നിരുന്നു. ഇതനുസരിച്ച് സൗജന്യമായി റാഗിയും നല്‍കി. അത് അവര്‍ക്ക് പാകം ചെയ്യാനറിയത്തില്ലെന്ന് പറഞ്ഞതിനാല്‍ ആളെ വെച്ച് പാചകം ചെയ്തു നല്‍കുന്നതിനു പോലും ആലോചിച്ചിരുന്നു.