ജോപ്പന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

single-img
22 July 2013

സോളാര്‍ തട്ടിപ്പുകേസില്‍ മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിലെ മുന്‍ അംഗം ടെന്നി ജോപ്പന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. തട്ടിപ്പ് നടന്നത് ടെന്നിയുടെ അറിവോടെ ആയിരുന്നുവെന്ന പ്രോസിക്യൂഷന്‍ വാദം ഹൈക്കോടതി അംഗീകരിച്ചു.ജസ്റ്റീസ് എസ്.എസ് സതീശ് ചന്ദ്രനാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. ടെന്നി ജോപ്പന്റെ ജാമ്യാപേക്ഷയെ സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തിരുന്നു. ജോപ്പന് ജാമ്യം അനുവദിച്ചാല്‍ അന്വേഷണത്തെയും സാക്ഷികളെയും സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇക്കാര്യവും കോടതി പരിഗണിച്ചു.