സോളാര്‍: മുരളീധരന്റെ ആരോപണം വിശദീകരിക്കണമെന്ന് വി.എസ്

single-img
16 July 2013

vs-achuthanandan_7സോളാര്‍ തട്ടിപ്പ് കേസ് അന്വേഷണത്തെക്കുറിച്ച് കെ.മുരളീധരന്‍ എംഎല്‍എ നടത്തിയ ആരോപണങ്ങളെപ്പറ്റി വിശദീകരണം നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. കേസ് അന്വേഷിക്കുന്ന പോലീസ് സംഘത്തിന്റെ തലവന്‍ എഡിജിപി ഹേമചന്ദ്രന് ഇതു സംബന്ധിച്ച് കത്ത് നല്‍കി. തിങ്കളാഴ്ചയാണ് വി.എസ് കത്ത് നല്‍കിയത്. സോളാര്‍ തട്ടിപ്പിനെക്കുറിച്ചുള്ള അന്വേഷണത്തില്‍ പോലീസിന് വീഴ്ച പറ്റിയിട്ടുണ്‌ടെന്ന് മുരളീധരന്‍ ആരോപിച്ചിരുന്നു. മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളായ സലീം രാജിനെയും ജിക്കുമോനെയും അറസ്റ്റ് ചെയ്യാത്തതിനെതിരേയും മുരളി രംഗത്തുവന്നിരുന്നു. കേസില്‍ പോലീസ് ആരെയൊക്കയോ രക്ഷിക്കാന്‍ ശ്രമിക്കുന്നുണ്‌ടെന്നും മുരളീധരന്‍ ആരോപിച്ചിരുന്നു.