സര്‍ക്കാര്‍ വീണാല്‍ ശൂന്യതയുണ്ടാകില്ല: വൈക്കം വിശ്വന്‍

single-img
16 July 2013

vaikom-viswanബദല്‍ സര്‍ക്കാര്‍ രൂപീകരണത്തെക്കുറിച്ച് എല്‍ഡിഎഫ് ചര്‍ച്ച ചെയ്തിട്ടില്ലെന്ന് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു. സര്‍ക്കാരിനെ താഴെയിറക്കാന്‍ എല്‍ഡിഎഫ് മുന്‍കൈയെടുക്കില്ല. എന്നാല്‍ സര്‍ക്കാര്‍ സ്വാഭാവികമായി നിലംപതിച്ചാല്‍ ശൂന്യതയുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. കെ.എം. മാണിയെ മുഖ്യമന്ത്രിയാക്കുന്ന കാര്യം ഇടതുമുന്നണി ചര്‍ച്ച ചെയ്തിട്ടില്ലെന്നും വൈക്കം വിശ്വന്‍ വ്യക്തമാക്കി.